ആനിക്കാട് ശ്രീശങ്കനാരായണമൂര്‍ത്തി ക്ഷേത്രത്തില്‍ കൊടിയേറ്റ് 23ന്

Thursday 19 January 2017 10:32 pm IST

ആനിക്കാട്: ശ്രീശങ്കരനാരായണമൂര്‍ത്തീ ക്ഷേത്രത്തിലെ ഈവര്‍ഷത്തെ തിരുവുത്സവം 23ന് കൊടിയേറി 28ന് ആറോട്ടോടുകൂടി സമാപിക്കും. 23ന് വൈകിട്ട് 3ന് കൊടിക്കൂറഘോഷയാത്ര, 4.30ന് കൊടിക്കൂറ സ്വീകരണം, 7ന് തന്ത്രി നരമംഗലം ഇല്ലത്ത് ചെറിയ നീലകണ്ഠന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലും മേല്‍ശാന്തി പെരുമ്പടത്തിക്കാട്ടില്ലത്ത് ജയകൃഷ്ണന്‍ നമ്പൂതിരിയുടെ സഹകാര്‍മ്മികത്വത്തിലും കൊടിയേറ്റ് നടക്കും. രാത്രി 8ന് സര്‍ഗ്ഗസംഗീതം. 24ന് രാത്രി 8ന് കഥകളിപദ സംഗീതക്കച്ചേരി, 25ന് രാത്രി 8ന് തിരുവാതിര, 8.45ന് ഭക്തിഗാനമേള. 26ന് രാവിലെ 9ന് ഉത്സവബലി, 12.30ന് ഉത്സവബലിദര്‍ശനം, 12.45ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 8ന് തിരുവാതിര, 27ന് വൈകിട്ട് 3ന് കാഴ്ചശ്രീബലി, മേജര്‍സെറ്റ് പഞ്ചവാദ്യം, 5.45ന് ദീപക്കാഴ്ച, രാത്രി 8.45ന് സേവാനിധി സമര്‍പ്പണം, രാത്രി 9ന് സിനിമാതാരം ഗിന്നസ് പക്രു, ജോബി പാല എന്നിവര്‍ നയിക്കുന്ന മെഗാഷോ, രാത്രി 12.30ന് പള്ളിവേട്ട, നായാട്ട് വിളി, 28ന് ഉച്ചകഴിഞ്ഞ് 3ന് ആറാട്ട്പുറപ്പാട്, 4ന് ആറാട്ട്, 5.30ന് പള്ളിക്കത്തോട് ജംഗ്ഷനില്‍ ആറാട്ട് എതിരേല്‍പ്പ്, തുടര്‍ന്ന് മേജര്‍സെറ്റ് പാണ്ടിമേളം, രാത്രി 7.30ന് നാദസ്വരക്കച്ചേരി, രാത്രി 11ന് ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേരുകയും കൊടിയിറക്കോടുകൂടി ഉത്സവം സമാപിക്കുകയും ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.