പയ്യാവൂര്‍: പൈസക്കരി ദേവമാതാ ഹൈസ്കൂള്‍ 41-ാമത് വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ നടന്ന കുട്ടികളുടെ വിവിധ കലാപരിപാടികള്‍ സ്ക്കൂള് അസി.മാനേജര്‍ ഫാ: ജോര്‍ജ് പടിഞ്ഞാറേ ആനശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് പി.എം.കൃഷ്ണന്, തോമസ് കളിയാനി എന്നിവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് നടന്ന ചടങ്ങ് പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സ്ക്കൂള് മാനേജര്‍ ജോസ് വെട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. അക്കാദമിക് കലാ കായിക, പ്രവൃത്തി പരിചയ വിഷയങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാത്ഥികളെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: