ആലക്കോട്: ധര്‍മ്മടത്ത് ബിജെപി പ്രവര്ത്തകന് സന്തോഷ് കുമാറിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ആലക്കോട് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. പ്രകടനത്തിന് ഇ.എ.ഗോപന്, പി.കെ.പ്രകാശ്, കെ.എസ്.തുളസീധരന്‍, എന്‍.കെ.വിജയന് എന്നിവര്‍ നേതൃത്വം നല്കി. ഹര്‍ത്താലിനോടനുബന്ധിച്ച് കടകള്‍ ബാങ്കുകള്‍ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വാഹനങ്ങളൊന്നും റോഡിലിറങ്ങിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: