ഹര്‍ത്താല്‍ പൂര്‍ണ്ണം

Friday 20 January 2017 2:01 am IST

കണ്ണൂര്‍: കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണ്ണം. ഹര്‍ത്താല്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ബാധിക്കാത്ത തരത്തിലായിരിക്കുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. അപൂര്‍വ്വം സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിരുന്നെങ്കിലും സ്വകാര്യ ബസ്സുകളോ കെഎസ്ആര്‍ടിസി ബസ്സുകളോ നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. സമാധാനം നിലനില്‍ക്കുന്ന ജില്ലയില്‍ സിപിഎം നടത്തിയ നിഷ്ഠൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകള്‍ അടച്ചിട്ടും ജനങ്ങള്‍ സ്വമേധയാ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ ആബാലവൃദ്ധം ജനങ്ങളും മുന്നിട്ടിറങ്ങി. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് താക്കീതായി നടന്ന പ്രതിഷേധ പരിപാടികളില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.