പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് അതിക്രമം

Friday 20 January 2017 1:54 am IST

കണ്ണൂര്‍: സന്തോഷിന്റെ കൊലപാതകത്തില്‍ പ്രിഷേധിച്ച് കണ്ണൂരില്‍ ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പോലീസ് അതിക്രമം. നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ സമാധാനപരമായി നടത്തിയ പ്രതിഷേധപ്രകടനം കണ്ണൂര്‍ പഴയ ബസ്സ് സ്റ്റാന്റിനു സമീപത്തു പോലീസ് തടഞ്ഞതാണ് അന്തരീക്ഷം കലുഷിതമാക്കിയത്. പ്രവര്‍ത്തകരെ തടഞ്ഞ് നിര്‍ത്തിയ പോലീസ് അകാരണമായി പത്തോളം ടിയര്‍ ഗ്യാസുകള്‍ പ്രയോഗിക്കുകയും ചെയ്തു. സാധാരണയായി ജില്ലയില്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ബിജെപി പ്രവര്‍ത്തകനെ സിപിഎം സംഘം വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയിട്ടും അതിനെതിരെ പ്രതിഷേധിക്കാന്‍ പോലും സമ്മതിക്കില്ലെന്ന നിലപാടാണ് പോലീസ് ഇന്നലെ സ്വീകരിച്ചത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎമ്മിനെതിരെ ഉയരുന്ന വികാരം തുടക്കത്തിലെ അടിച്ചൊതുക്കുക എന്ന നിലപാടാണ് പിണറായിയുടെ പോലീസ് സ്വീകരിച്ചത്. സിപിഎമ്മിന്റെ പിണിയാളായ കെ.പി.ഫിലിപ്പ് എസ്പിയായി സ്ഥാനമേറ്റെടുത്തതോടെ ജനങ്ങളുടെ പ്രതികരിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.