സന്തോഷിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

Friday 20 January 2017 2:00 am IST

തലശ്ശേരി: സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയ തലശ്ശേരി ധര്‍മ്മടത്തെ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആര്‍എസ്എസ് പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ് ബാബു, പ്രാന്ത കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി, വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രഞ്ചിത്ത് തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങി. തുടര്‍ന്ന് തളിപ്പറമ്പ്, കണ്ണൂര്‍, ചിറക്കുനി തുടങ്ങിയ സ്ഥലങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകുന്നേരം 6 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മൃതദേഹത്തില്‍ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍, പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, പ്രാന്ത കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി, വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, പി.പി.സുരേഷ് ബാബു, കെ.്രപമോദ്, ഒ.രാഗേഷ്, വി.ഗിരീഷ്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, സ്റ്റേറ്റ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രഞ്ചിത്ത്, എന്‍.ഹരിദാസ്, പി.വി.ശ്യാംമോഹന്‍, കെ.കെ.വിനോദ് കുമാര്‍, സി.പി.സംഗീത, കെ.ബി.പ്രജില്‍, ഒ.എം.സജിത്ത്, ആര്‍.ജയപ്രകാശ്, അഡ്വ.വി.രത്‌നാകരന്‍, ബിജു ഏക്കുഴി, ടി.ബിജു, കെ.പി.അരുണ്‍ കുമാര്‍, ആര്‍.കെ.ഗിരിധരന്‍തുടങ്ങിയവര്‍ ആദരാഞ്ജലികളര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.