ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഏകാഭിനയത്തില്‍ ‘ബിരിയാണി’ക്ക് ഒന്നാംസ്ഥാനം. മലബാര്‍ മേഖലയുടെ ധൂര്‍ത്തിന്റെ കഥ പറഞ്ഞ സന്തോഷ് ഏച്ചിക്കാനത്തിന്റെ’ ബിരിയാണി’എന്ന കഥയെ രംഗത്തവതരിപ്പിച്ച കാസര്‍കോട് നീലേശ്വരം രാജാസ് എച്ച്എസ്എസിലെ ദര്‍ശനാണ് ഒന്നാം സ്ഥാനം നേടിയത്.
മലബാര്‍ മേഖലയില്‍ ആഘോഷങ്ങള്‍ക്ക് ശേഷം ബാക്കി വരുന്ന ബിരിയാണി കുഴിച്ചിടുകയാണ് പതിവ്. ഇതര സംസ്ഥാന തൊഴിലാളിയോട് ബസുമതി അരിയുടെ ബിരിയാണി കുഴിച്ചിടാന്‍ ആവശ്യപ്പെടുമ്പോള്‍ പട്ടിണികിടന്ന് മരിച്ച തന്റെ മകള്‍ ബസുമതിയെ ഓര്‍മ്മവരുന്നതും വിലപിക്കുന്നതുമാണ് ഇതിവൃത്തം. കഴിഞ്ഞ തവണ ദര്ശന് രണ്ടാംസ്ഥാനം ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: