തൃശൂര്‍ മെഡി. കോളേജിലെ 46 പിജി സീറ്റുകള്‍ക്ക് അംഗീകാരമില്ല

Friday 20 January 2017 2:41 am IST

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളേജില്‍ 110 പിജി സീറ്റുകളില്‍ 46 സീറ്റുകള്‍ക്കും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ല. ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ആകെയുള്ള എട്ടുസീറ്റുകളുടെ അംഗീകാരം നഷ്ടമായി. ശിശുരോഗവിഭാഗം ഒമ്പത് സീറ്റ്, ഓര്‍ത്തോ ഒമ്പത് സീറ്റ്, സര്‍ജറി എട്ട് സീറ്റ്, ഇഎന്‍ടി രണ്ട് സീറ്റ്, ഫോറന്‍സിക് മെഡിസിന്‍ മൂന്ന് സീറ്റ്, ബയോ കെമിസ്ട്രി മൂന്ന് സീറ്റ്, റേഡിയോ തെറാപ്പി രണ്ട് സീറ്റ്, മൈക്രോബയോളജി രണ്ട് സീറ്റ് എന്നിങ്ങനെയാണ് അംഗീകാരം നഷ്ടപ്പെട്ട മറ്റു പിജി സീറ്റുകള്‍. അംഗീകാരം നഷ്ടപ്പെട്ടത് പിജി വിദ്യാര്‍ത്ഥികളെ ആശങ്കയില്‍ ആക്കിയിട്ടുണ്ട്. പിജി സീറ്റുകളിലേക്ക് പ്രവേശനം ലഭിച്ച് പഠനം ആരംഭിച്ച വിദ്യാര്‍ത്ഥികള്‍ പഠനം പാതിവഴിയില്‍ എത്തിനില്‍ക്കുകയാണ്. കോളേജിലെ പല പോരായ്മകളും കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യോഗ്യരായ അധ്യാപകരുടെ അഭാവം, കാന്‍സര്‍ രോഗികള്‍ക്ക് റേഡിയേഷന് ആവശ്യമായ ലിനിയര്‍ ആക്‌സിലറേറ്റര്‍ യന്ത്രത്തിന്റെ കുറവ്, അടിസ്ഥാന സൗകര്യം ഇല്ലാത്ത ഓപ്പറേഷന്‍ തിയറ്ററുകള്‍, ഗവേഷണ പ്രബന്ധങ്ങളുടെ അഭാവം, ഹോസ്റ്റല്‍ സൗകര്യങ്ങളുടെ കുറവുകള്‍, സെന്‍ട്രല്‍ റിസര്‍ച്ച് ലബോറട്ടറിയുടെ അഭാവം, ആശുപത്രി വാര്‍ഡുകളില്‍ കട്ടിലുകളുടെ കുറവുകള്‍ എന്നിവയാണ് ചൂണ്ടിക്കാട്ടിയിട്ടുളളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.