വാഷിങ്ടണ്‍: കഴിവുള്ള വ്യക്തികള്‍ക്ക് അവസരം നല്കിയാല് അമേരിക്കയ്ക്ക് വനിതാ പ്രസിഡന്റിനെയും, ഹിന്ദു, ലാറ്റിന്‍, ജൂത പ്രസിഡന്റുമാരെയും ലഭിക്കുമെന്ന് ബരാക് ഒബാമ. വൈറ്റ് ഹൗസില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ ഒബാമയുടെ അഭിപ്രായം.
എല്ലാ വിശ്വാസങ്ങളിലും വിഭാഗങ്ങളില്‍ നിന്നുമായി രാജ്യത്തിന്റെ ഓരോ മൂലയില്‍ നിന്നുള്ളവരും അവരുടെ യോഗ്യതയുടെ മാത്രം മാനദണ്ഡത്തില്‍ ഉയര്‍ന്നുവരുന്നതിന് നാം സാക്ഷ്യം വഹിക്കാന്‍ പോകുന്നു. അതായിരിക്കും അമേരിക്കയുടെ കരുത്ത്.
പണക്കാരായ കുറച്ചുപേര്‍ മികവ് കാട്ടുകയും മറ്റുള്ളവര്‍ കഷ്ടപ്പെടുകയും ചെയ്യുന്ന അമേരിക്ക നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാവില്ലെന്നും ഒബാമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: