പണം തട്ടിപ്പ്: മല്യയുടെ സ്വത്ത് കണ്ടുകെട്ടാം

Friday 20 January 2017 3:35 am IST

ബംഗളൂരു: മദ്യരാജാവ് വിജയ് മല്യക്കെതിരായ പണംതട്ടിപ്പ് കേസില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേതൃത്വം നല്‍കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് അനുകൂല വിധി. മല്യക്കെതിരേ നടപടികളുമായി മുന്നോട്ടുപോകാന്‍ കടം തിരിച്ചുപിടിക്കുന്നതിനുളള ട്രിബൂണല്‍ (ഡി.ആര്‍.ടി) ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് അനുമതി നല്‍കി. വിജയ്മല്യയുടെ ഉടമസ്ഥതയിലുളള കിംഗ്ഫിഷര്‍ വിമാനക്കമ്പനിയും മറ്റുസ്വത്തുക്കളും കണ്ടുകെട്ടാന്‍ ഡി.ആര്‍.ടി നടപടി തുടങ്ങി. 6203 കോടിയാണ് വിജയ് മല്യ ബാങ്കുകള്‍ക്ക് നല്‍കാനുളളത്. ഇതിന് പുറമെ ഈ തുകയ്ക്ക് 11.5 ശതമാനം പലിശയും നല്‍കണം. വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ജൂണില്‍ ഡി.ആര്‍.ടിയെ സമീപിച്ചിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.