തൊഴിലാളികള്‍ക്ക് കടന്നല്‍കുത്തേറ്റു

Friday 20 January 2017 11:00 am IST

കൊട്ടാരക്കര: കടന്നല്‍ കുത്തേറ്റ് മൂന്ന് ടാപ്പിംഗ് തൊഴിലാളികള്‍ക്കും ആറ് ആടുകള്‍ക്കും പരിക്കേറ്റു. വെട്ടിക്കവല പനമ്പില ജിത്തു'വനില്‍ ജിതേഷ്,വെട്ടിക്കവല പനമ്പില്‍ രമ്യാഭവനില്‍ രഘു, മാതാവ് ചെല്ലമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. റബര്‍ടാപ്പിങിനിടയില്‍ ജിതേഷിന്റ കൈ റബ്ബര്‍ കമ്പില്‍ തട്ടി കടന്നല്‍ കൂടു പൊട്ടി . തുടര്‍ന്ന് കൂടിളകി കടന്നലുകള്‍ ആക്രമിക്കുകയിരുന്നു. പരിസരത്തുള്ള പലരും ഓടിരക്ഷപെട്ടു. കഴിഞ്ഞദിവസം രാവിലെ പത്തിനാണ് സംഭവം. പുരയിടത്തില്‍ കെട്ടിയിരുന്ന ആടുകള്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ ആടുകള്‍ക്ക് വെട്ടിക്കവല മൃഗാശുപത്രിയില്‍ കുത്തിവെപ്പ് നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.