പാല്‍ വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി മില്‍മ

Friday 20 January 2017 1:14 pm IST

കൊച്ചി: സംസ്ഥാനത്ത് പാല്‍ വില വര്‍ദ്ധിപ്പിക്കുന്നു.  കൊച്ചിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. എന്നാല്‍ ലിറ്ററിന് എത്രരൂപ കൂട്ടണമെന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കും. വരള്‍ച്ചയുടെ ഫലമായി ആഭ്യന്തര തലത്തില്‍ പാലുല്‍പാദനം കുറഞ്ഞതാണ് വില വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടാക്കിയത്. കര്‍ണാടകത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും ഉയര്‍ന്ന വിലയ്ക്കാണു പാല്‍ വാങ്ങേണ്ടിവരുന്നത്. കേരളത്തിലെ പാലുല്‍പാദനത്തില്‍ ഒരു ലക്ഷം ലിറ്ററിന്റെ കുറവാണുണ്ടായത്. നിലവില്‍ മൂന്നു ലക്ഷം ലിറ്റര്‍ പാലാണ് തമിഴ്‌നാട്ടില്‍നിന്നും കര്‍ണാടകത്തില്‍നിന്നും ഇറക്കുമതി ചെയ്യുന്നത്. ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെടുമെന്നാണ് സൂചന. ലിറ്ററിന് 36, 38,40 എന്നിങ്ങനെയാണ് മില്‍മ പാല്‍ വില.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.