മോട്ടിലാല്‍ പാസ്വാന്‍ മുന്‍ മാവോയിസ്റ്റ് കമാന്‍ഡര്‍

Friday 20 January 2017 7:20 pm IST

കേസില്‍ അറസ്റ്റിലായ മോട്ടി പാസ്വാന്‍ എന്ന മോട്ടിലാല്‍ മുന്‍പ് മാവോയിസ്റ്റായിരുന്നു. മേഖലാ കമാന്‍ഡറായിരുന്നു. ഈസ്റ്റ് ചമ്പാരണ്‍ ജില്ലയിലെ ആദപ്പൂരായിരുന്നു പ്രവര്‍ത്തന കേന്ദ്രം.പിന്നെ ഗുണ്ടാനേതാവായി. 12 കേസുകളില്‍ പ്രതിയാണിയാള്‍. കുറഞ്ഞത് നാലു കേസുകളിലെങ്കിലും പ്രതിയായ ഉമാശങ്കറും 12 കേസുകളില്‍ പ്രതിയായ മുകേഷും ഗുണ്ടകളാണ്.ഇവരുടെ കൂട്ടുകാരായ ഗജേന്ദ്ര ശര്‍മ്മ, രാകേഷ് യാദവ് എന്നിവര്‍ക്കു വേണ്ടിയുള്ള തെരച്ചിലിലാണ് പോലീസ്. ചമ്പാരണിലെ റക്‌സോളില്‍ നിന്നാണ് 2013ല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകനായ യാസിന്‍ ഭട്കലിനെ അറസ്റ്റു ചെയ്തത്. നേപ്പാളില്‍ ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരാണ് പിടിയിലുള്ളത്. ബ്രജ് കിഷോര്‍, അന്‍സാരി, ശംഭു. ദല്‍ഹിയില്‍ അറസ്റ്റിലായവരാണ് സിയാ ഉള്‍ ഹഖ്, ഷോയബ്, സുബൈര്‍ എന്നിവര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.