'ഗോവിന്ദ കീര്‍ത്തി' പുരസ്‌കാരം സ്വാമി ദര്‍ശനാനന്ദ സരസ്വതിക്ക്

Friday 20 January 2017 7:39 pm IST

കോട്ടയം: ആധ്യാത്മിക എഴുത്തുകാര്‍ക്കും സനാതനധര്‍മ്മങ്ങളുടെ പ്രചരണം നടത്തുന്നവര്‍ക്കുമായി ഗോവിന്ദം മാസിക ഏര്‍പ്പെടുത്തിയിരിക്കുന്ന 'ഗോവിന്ദ കീര്‍ത്തി' പുരസ്‌കാരം നാളെ സ്വാമി ദര്‍ശനാനന്ദ സരസ്വതിക്ക് നല്‍കും. കോട്ടയത്ത് തിരുനക്കര ബാങ്ക് എംപ്ലോയിസ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ കാലടി സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.സി ദിലീപ്കുമാര്‍ പുരസ്‌കാരം സമ്മാനിക്കും. കെ. രാമന്‍പിള്ള അധ്യക്ഷതവഹിക്കും. എം.ജി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ഡോ. വി.എന്‍. രാജശേഖരന്‍പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമ മഠാധിപതിസ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, പെരുവ ഗീതാമന്ദിര്‍ മഠാധിപതി സ്വാമി വേദാനന്ദ സരസ്വതി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ഡോ. എന്‍.വി നടേശന്‍, ഡോ. പി.വി വിശ്വനാഥന്‍ നമ്പൂതിരി, പി.ആര്‍ മുരളീധരന്‍, സി.പി മധുസൂദനന്‍, അഡ്വ. ശശികുമാര്‍ പി.ആര്‍ നായര്‍ എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.