തൊടുപുഴ: തെക്കുംഭാഗം ചക്കുംപാറയില് തീപിടിത്തം. ഇന്നലെ ഉച്ചയോടെയാണ് പുല്ലിന് തീപിടിച്ചത്. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രിക്കാനായില്ല. പിന്നീട് തൊടുപുഴയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. പ്രദേശത്തെ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് പുല്ലിന് തീയിട്ടതെന്ന് ആരോപണമുണ്ട്. തീപിടിത്തമുണ്ടായ പ്രദേശത്തിന് മുകള്‍ ഭാഗത്ത് കോളനിയാണ്. ഫയര്‍ഫോഴ്സ് സംഘം എത്തിയതിനാലാണ് വീടുകളിലേക്ക് തീ പടരാതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: