എയര്‍ പോര്‍ട്ടില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

Friday 20 January 2017 11:40 pm IST

തിരുവനന്തപുരം: എയര്‍പോര്‍ട്ട് കാര്‍ഗ്ഗോയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച കല്ലറ വെള്ളംകുടി സുധാവിലാസത്തില്‍ സുനില്‍ കുമാറി (40)നെ മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റു ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കായി വരുന്ന രോഗികളേയും ബന്ധുക്കളേയും പരിചയപ്പെട്ട്, കയായിരുന്നു പതിവ്. ഇത്തരത്തില്‍ വാങ്ങിയ സ്ത്രീകളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ മെഡിക്കല്‍ കോളേജ് ഭാഗത്ത് ലോഡ്ജുകളില്‍ മുറിയെടുത്ത് സ്ത്രീകളെ വിളിച്ചുവരുത്താന്‍ ശ്രമിച്ചിരുന്നു. ലോഡ്ജില്‍ വരാത്ത സ്ത്രീകളുടെ ഭര്‍ത്താക്കന്മാരെ ഫോണില്‍ ബന്ധപ്പെട്ട് ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് പറഞ്ഞ് അവരുടെ കുടുംബബന്ധം ഇല്ലാതാക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ ഗള്‍ഫുകാരന്റെ ഭാര്യയെ ലോഡ്ജില്‍ വിളിച്ചുവരുത്തുവാന്‍ ശ്രമിച്ചതില്‍ സംശയം തോന്നിയ സ്ത്രീ മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ലോഡ്ജുകളില്‍ നടത്തിയ പരിശോധനയില്‍ പുതുപ്പള്ളി ലൈനിനു സമീപമുള്ള ഒരു ലോഡ്ജില്‍ ഈ സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മുറിയെടുത്തിട്ടുള്ളത് മനസ്സിലാക്കിയ പോലീസ് ഇയാളെ അവിടെ നിന്നു പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നു നിരവധി ഫോട്ടോകളും തിരിച്ചറിയല്‍ കാര്‍ഡുകളും ബയോഡേറ്റകളും ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം സൈബര്‍ സിറ്റി എസി പ്രമോദ്കുമാറിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് സിഐ സി. ബിന്ദുകുമാര്‍, എസ്‌ഐ ഗിരിലാല്‍, ക്രൈം എസ്‌ഐ ബാബു, എസ്‌സിപിഒ വിജയ ബാബു, സിപിഒമാരായ നസീര്‍, അജി. ഷൈജു, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.