ഡോണാള്‍ഡ് ട്രംപിന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Saturday 21 January 2017 10:15 am IST

ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ഡോണാള്‍ഡ് ട്രംപിന് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.  അമേരിക്കയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഡൊണാള്‍ഡ് ട്രംപിനു സാധിക്കട്ടെയന്നും പ്രധാനമന്ത്രി ആശംസിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു. ട്രംപുമായി ചേര്‍ന്നുളള പ്രവര്‍ത്തനങ്ങളിലൂടെ ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം കൂടുതല്‍ ദൃഢതരമാകട്ടെയെന്നും പ്രധാനമന്ത്രി പ്രത്യാശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍, ട്രംപ് ഭാരതത്തേക്കുറിച്ചു പറഞ്ഞ നല്ല വാക്കുകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. ഭാരതത്തോട് വലിയ ബഹുമാനമാണ് തനിക്കെന്നും, മനോഹരമായ ഒരു രാജ്യമാണ് ഭാരതെമെന്നും ട്രംപ് പറഞ്ഞിരുന്നു. ഭാരതീയര്‍ക്കും, ഹിന്ദു സമൂഹത്തിനും ഒരു നല്ല സുഹൃത്തിനെ വൈറ്റ്ഹൗസില്‍ പ്രതീക്ഷിക്കാമെന്നും ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയോടുള്ള സ്വകാര്യ മതിപ്പിനേക്കുറിച്ചും ട്രംപ് പറഞ്ഞിരുന്നു. ഭാരതത്തിന്റെ ഉദ്യോഗസ്ഥഭരണവ്യവസ്ഥയെ നരേന്ദ്രമോദി നവീകരിച്ചതായി ട്രംപ് ഓര്‍മ്മിപ്പിച്ചു. അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു. അദ്ദേഹവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, ട്രംപ് പറഞ്ഞു. അദ്ദേഹം ഒരു മഹാനായ വ്യക്തിയാണെന്നായിരുന്നു അമേരിക്കയിലെ ഭാരതീയര്‍ ആതിഥ്യമരുളിയ ഒരു ചടങ്ങില്‍ ട്രംപ് നരേന്ദ്രമോദിയെക്കുറിച്ചു വിശേഷിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.