ഹൈസ്‌കൂള്‍മുക്ക്-കോട്ടമുക്ക് റോഡിലും അനധികൃത പാര്‍ക്കിങ്

Saturday 21 January 2017 11:52 am IST

കൊല്ലം: ഹൈസ്‌കൂള്‍മുക്ക്-കോട്ടമുക്ക് റോഡില്‍ അനധികൃത പാര്‍ക്കിങ് ഗതാഗതതടസ്സം സൃഷ്ടിക്കുന്നു. പുതിയ കുടുംബകോടതിയും സെഷന്‍സ്‌കോടതിയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്നിലുള്ള ഭാഗത്താണ് അനധികൃത പാര്‍ക്കിങ്. കോടതിയില്‍ വിവിധ ആവശ്യത്തിനെത്തുന്നവരുടെയും അഭിഭാഷകരുടെയും വാഹനങ്ങളാണ് ഇവിടെ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ഇതുവഴി മറ്റുവാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാത്ത രീതിയിലാണ് റോഡിന് ഇരുവശവും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇതിനെതിര നടപടിയുണ്ടാകണമെന്ന് പ്രദേശവാസികളും വ്യാപാരികളും ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.