ഐഎന്‍എസ് വിക്രമാദിത്യയില്‍ ഇനി എടിഎം

Saturday 21 January 2017 2:55 pm IST

ന്യൂദല്‍ഹി: ഇന്ത്യയുടെ ഏറ്റവും വലിയ നാവികസേനാ കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ ഇനി എടിഎം സൗകര്യവും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ആണ് ഐഎന്‍എസ് വിക്രമാദിത്യയില്‍ എടിഎം സ്ഥാപിക്കാനൊരുങ്ങുന്നത്. സാറ്റലൈറ്റ് ലിങ്ക് വഴിയാകും എടിഎമ്മിന്റെ പ്രവര്‍ത്തനം. അടുത്ത ശനിയാഴ്ച മുതല്‍ എടിഎമ്മിന്റെ പ്രവര്‍ത്തനം ആരംഭിക്കും. എടിഎം സേവനങ്ങള്‍ക്കായി നാലും അഞ്ചും കിലോമീറ്ററുകളാണ് ജീവനക്കാര്‍ ദിനംപ്രതിയാത്ര ചെയ്യേണ്ടതായി വരുന്നത്. ഈ ബുദ്ധിമുട്ട് പരിഗണിച്ചാണ് കപ്പലില്‍ത്തന്നെ എടിഎം മെഷീന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് നാവികസേനാ വക്തവാ ടി.കെ. ശര്‍മ അറിയിച്ചു. 2013ല്‍ അഡ്മിറല്‍ ഗോര്‍ഷ്‌ഖോവ് എന്ന റഷ്യന്‍ വിമാനവാഹിനിക്കപ്പല്‍ പരിഷ്‌കരിച്ച് ഐഎന്‍എസ് വിക്രമാദിത്യയായി .റഷ്യയില്‍ നടന്ന ചടങ്ങില്‍ 2013 നവംബര്‍ 16നാണ് നീറ്റിലിറക്കിയത്. തുടര്‍ന്ന് 2014 ജൂണ്‍ 14ന് ഈ യുദ്ധക്കപ്പല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി ഇന്ത്യന്‍ സേനയുടെ ഭാഗമായി സമര്‍പ്പിച്ചു. സഞ്ചരിക്കുന്ന ഒരു കൊച്ചുനഗരമാണ് ഐഎന്‍എസ് വിക്രമാദിത്യ. 1600 നാവികരാണ് ഇതില്‍ ജോലി ചെയ്യുന്നത്. ഒറ്റത്തവണ 45 ദിവസം വരെ ഇതിനു യാത്ര ചെയ്യാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.