ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് കമ്പനി തസ്തിക വെട്ടിക്കുറയ്ക്കലിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ മാസം 700 തസ്തിക ഒഴിവാക്കുമെന്നാണ് വിവരം.
ഈ വര്‍ഷം ജൂലൈയോടെ 2,850 ജോലിക്കാരെ കുറയ്ക്കുമെന്ന പ്രഖ്യാപനത്തിന്റെ ഭാഗമാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ യൂണിറ്റുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനാണ് നടപടി. മൈക്രോസോഫ്റ്റില്‍ മൊത്തം 1,13,000 ജോലിക്കാരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: