കോഴിക്കോട്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ത്രിദിന പുസ്തക പ്രചാരണത്തിനും വില്‍പ്പനയ്ക്കും തുടക്കം. മാധവ ഗോവിന്ദ വൈദ്യയുടെ ആര്‍എസ്എസ് ലഘു പരിചയം, പി. പരമേശ്വരന്റെ കേരളം ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്ക്, ഷാബു പ്രസാദിന്റെ ഗാന്ധിവധം; അവഗണിക്കപ്പെട്ട നാള്‍വഴികള്‍ എന്നിവയാണ് വില്‍പ്പനക്കുള്ള പുസ്തകങ്ങള്‍. നാളെ കവലകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പുസ്തക വില്‍പ്പന നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: