മിറാന്ഷ: പാക്കിസ്ഥാനില്‍ പടിഞ്ഞാറന്‍ മിറാന്ഷ മേഖലയില്‍ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു. മിറാന്‍ഷയിലെ ഷവല്‍ മേഖലിലായിരുന്നു ആക്രമണം. രണ്ടു മിസൈലുകള്‍ പതിച്ചതായി പാക് വക്താവ് അറിയിച്ചു.
വടക്കന്‍ വസീറിസ്ഥാനിലെ അഫ്ഗാന് അതിര്‍ത്തിക്കു സമീപമാണു സംഭവം. ഒരാഴ്ചയ്ക്കിടെ യുഎസ് നടത്തുന്ന രണ്ടാമത്തെ ഡ്രോണ്‍ ആക്രമണമാണിത്. യുഎസ് നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നു പാക് പാര്‍ലമെന്റ് ആവശ്യപ്പെട്ടതിനു പിന്നാലെയാണിത്.
വസീറിസ്ഥാനിലെ ദ്രാ നിഷ്താര്‍ പ്രദേശത്തെ ഒരു വീടിനെ ലക്ഷ്യമാക്കി എട്ടോളം മിസൈലുകളാണ് അമേരിക്ക വര്‍ഷിച്ചത്. ഇസ്ലാമിക തീവ്രവാദികളുടെ സ്വര്‍ഗമായി അറിയപ്പെടുന്ന വടക്കന്‍ വസീറിസ്ഥാനില്‍ അമേരിക്കന്‍ സഖ്യസേനയ്ക്കെതിരെ ചാവേര്‍ ആക്രമണങ്ങളും പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: