അമ്പലപ്പുഴ: കഞ്ഞിപ്പാടത്ത് സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം യാത്രക്കാര്‍ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് നാലിന് കഞ്ഞിപ്പാടം ജങ്ഷനിലായിരുന്നു അപകടം.
അമിത വേഗതയില്‍ എത്തിയ ബസ് തിരിക്കുന്നതിനിടെ സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. ബ്രേക്കില്‍ കാല് ചവിട്ടുന്നതിനു പകരം ഡ്രൈവര്‍ ആക്സിലറേറ്ററില്‍ ചവിട്ടിയതാകാം അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. റോയല്‍ എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
അമിതവേഗതയെ തുടര്‍ന്ന് നാട്ടുകാര്‍ പലതവണ ഈ ബസ്സിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബസ് അസോസിയേഷന് നേതാക്കള്‍ ഇടപെട്ട് ഉദ്യോഗസ്ഥരെ സ്വാധീനിച്ച നടപടിയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: