തുറവൂര്‍: ദേശീയപാതയില്‍ അരൂര്‍ മുതല്‍ ഒറ്റപ്പുന്നവരെ റോഡിലെ മീഡിയനിലെ വൈദ്യുതി തൂണുകളും അവയുടെ അവശിഷ്ടങ്ങളും അപകടക്കെണിയാകുന്നു. നൂറിലേറെ വൈദ്യുതി തൂണുകളുടെ അവശിഷ്ടങ്ങളാണ് മീഡിയനില്‍ കിടക്കുന്നത്. ദിനംപ്രതി തകര്‍ന്ന തൂണുകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.
മീഡിയന് നിര്‍മ്മിച്ചത് മുതല്‍ വാഹനാപകടങ്ങളില്‍ തകര്‍ന്ന വൈദ്യുതി തൂണുകള്‍ വരെ ഇവിടെ കിടക്കുന്നുണ്ട്. ഇവ നീക്കാനുള്ള നടപടി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സ്വീകരിക്കുന്നില്ലെന്ന് ജനങ്ങള്‍ക്ക് പരാതിയുണ്ട്. വാഹനങ്ങളുടെ തിരക്ക് മൂലം റോഡ് മുറിച്ചുകടക്കാന്‍ കാല്‍നടക്കാര്‍ ഏറെ വിഷമിക്കുകയാണ്. യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടയില്‍ മീഡിയനിലെ വൈദ്യുതി തൂണുകളിലും മറ്റ് അവശിഷ്ടങ്ങളിലും തട്ടിവീണ് പരിക്കേല്‍ക്കാറുണ്ട്.
ഇനിയെങ്കിലും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: