മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ വനിതാ വിഭാഗത്തില്‍ സെറീന വില്ല്യംസ്, ജോഹന്ന കോണ്ട, ബാര്ബാറോ സ്ട്രൈക്കോവ, ഏകത്റീന മകരോവ, കരോലിന പ്ലിസ്കോവ തുടങ്ങിയവരും പുരുഷ വിഭാഗത്തില്‍ മിലോസ് റാവോനിക്ക്, റാഫേല്‍ നദാല്‍, ഡൊമിനിക് തീം, രണ്ടാം റൗണ്ടില്‍ ദ്യോക്കോവിച്ചിനെ അട്ടിമറിച്ച ഡെനിസ് ഇസ്റ്റോമിന് എന്നിവരും നാലാം റൗണ്ടില്‍.
വനിതാ സിംഗിള്‍സില്‍ ലോക രണ്ടാം നമ്പറും അമേരിക്കന്‍ താരവുമായ സെറീന വില്യംസ് നാട്ടുകാരിയായ നിക്കോള്‍ ഗിബ്സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍- 6-1, 6-3. അടുത്ത റൗണ്ടില്‍ ചെക്ക് താരം ബാര്‍ബോറ സ്ൈട്രക്കോവയെയാണ് സെറീന നേരിടുന്നത്. ഫ്രാന്‍സിന്റെ കരോലിനെ ഗാര്‍ഷ്യയെ 6-2, 7-5 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്ട്രൈക്കോവ നാലാംറൗണ്ടിലേക്ക് മുന്നേറിയത്.
ഒമ്പതാം സീഡ് ബ്രിട്ടന്റെ ജോഹന്ന കോണ്ട ഡെന്മാര്ക്കിന്റെ കരോലിന വോസ്നിയാക്കിയെ 6-3, 6-1 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി നാലാം റൗണ്ടില്‍. ആറാം സീഡ് ഡൊമിനിക്ക സിബുല്‍ക്കോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ അട്ടിമറിച്ചെത്തിയ റഷ്യന്‍ സുന്ദരി ഏകത്റീന മകരോവയാണ് ജോഹന്നയുടെ നാലാ റൗണ്ട് എതിരാളി. 14-ാം സീഡ് റഷ്യയുടെ എലിന വെസ്നിനയെ അട്ടിമറിച്ച് അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയും പ്രീ ക്വാര്‍ട്ടറിലെത്തി. ക്രൊയേഷ്യയുടെ ലൂസി ബറോണി നാലാം റൗണ്ടില്‍ ബ്രാഡിയുടെ എതിരാളി.
പുരുഷ സിംഗിള്‍സില്‍ മാരത്തോണ്‍ പോരാട്ടത്തിനൊടുവില്‍ ജര്‍മ്മനിയുടെ അലക്സാണ്ടര്‍ സ്വെരേവിനെ പരാജയപ്പെടുത്തി സ്പാനിഷ് താരം റാഫേല്‍ നദാല്‍ പ്രീ ക്വാര്‍ട്ടറില്‍. അഞ്ച് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 4-6, 6-3, 6-7 (5-7), 6-3, 6-2 എന്ന സ്കോറിനായിരുന്നു റാഫയുടെ ജയം. മത്സരം നാല് മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്നു. ആറാം സീഡ് ഫ്രാന്‍സിന്റെ ഗെയ്ല് മോണ്‍ഫില്‍സാണ് അടുത്ത റൗണ്ടില്‍ റാഫയുടെ എതിരാൡ ജര്‍മ്മന്‍ താരം ഫിലിപ്പ് സ്കോള്സ്കൈബറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മോണ്‍ഫില്‍സ് പ്രീ ക്വാര്‍ട്ടറിലേക്ക് കുതിച്ചത്.
മൂന്നാം സീഡ് കാനഡയുടെ മിലോസ് റാവോനിക്ക് ഫ്രാന്‍സിന്റെ ഗില്ലസ് സിമോണിനെ 6-3, 7-6 (7-1), 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി നാലാം റൗണ്ടില്‍. സ്പാനിഷ് താരം റിച്ചാര്‍ഡ് ബാറ്റിയുസ്റ്റ അടുത്ത റൗണ്ടില്‍ റാവോനിക്കിന്റെ എതിരാളി. 11-ാം സീഡ് ബല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിന്, എട്ടാം സീഡ് ആസ്ട്രിയയുടെ ഡൊമിനിക് തീം എന്നിവരും പ്രീ ക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: