കോത്തല ഇളങ്കാവ് ക്ഷേത്രത്തില്‍ കൊടിയേറ്റ് 28ന്

Saturday 21 January 2017 9:42 pm IST

കോട്ടയം: കോത്തല ഇളങ്കാവ് ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി അമ്പലപ്പുഴ പുതുമന ശ്രീധരന്‍ നമ്പൂതിരിയുടെയും പുതുമന ദാമോദരന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ 28ന് വൈകിട്ട് 7.30ന് കൊടിയേറി ഫെബ്രുവരി 4ന് ആറാട്ടോടെ സമാപിക്കും. തിരുവുത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഹിന്ദുധര്‍മ്മ പരിഷത്തില്‍ 25ന് വൈകിട്ട് 7ന് ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും, 26ന് ഭഗവത്ഗീത, 27ന് പഞ്ചമഹാഞ്ജനങ്ങള്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തും. 28ന് രാത്രി 8ന് അക്ഷരശ്ലോകസദസ്സ്, 9ന് കഥകളി, 29ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 7ന് രാധാമാധവം, 30ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 7ന് നൃത്തനൃത്ത്യങ്ങള്‍, 8.15ന് കേരളോത്സവം നാടന്‍പാട്ട് ദൃശ്യകലാമേള, 31ന് രാവിലെ 9.30ന് സര്‍പ്പപൂജ, ഉച്ചയ്ക്ക് 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് നാമതീര്‍ത്ഥലയം, 8.30ന് ഗാനസന്ധ്യ, ഫെബ്രുവരി 1ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 7ന് സംഗീതസദസ്സ്, 8.15ന് നൃത്തനൃത്ത്യങ്ങള്‍, 2ന് ഉച്ചയ്ക്ക് 12.30ന് ഉത്സവബലിദര്‍ശനം, വൈകിട്ട് 7ന് നൃത്തസന്ധ്യ, 8.15ന് ആനന്ദനടനം, പള്ളിവേട്ട ദിവസമായ 3ന് രാവിലെ 8ന് ശ്രീബലി എഴുന്നള്ളത്ത്, വൈകിട്ട് 5ന് കാഴ്ചശ്രീബലി, സേവ തിരുമുമ്പില്‍ പറ, മയൂരനൃത്തം, നാദസ്വരം, ചെണ്ടമേളം, മേജര്‍സെറ്റ് പഞ്ചവാദ്യം, രാത്രി 11.30ന് പള്ളിനായാട്ട്, പള്ളിവേട്ട എഴുന്നള്ളത്ത്, ആറാട്ട് ദിവസമായ 4ന് ഉച്ചയ്ക്ക് 2ന് ഭജന, 3.15ന് ആറാട്ട് പുറപ്പാട്, വൈകിട്ട് 5ന് ആറാട്ട്, 6ന് പുളിക്കല്‍കവല ശ്രീകൃഷ്ണസ്വാമിക്ഷേത്രം വക സ്വീകരണം, 6.30ന് ആല്‍ത്തറമേളത്തോടെ 12-ാം മൈലില്‍ സ്വീകരണം, 7ന് ചാക്യാര്‍കൂത്ത്, രാത്രി 9ന് സംഗീതവിസ്മയം, 11.30ന് നാദസ്വരക്കച്ചേരി, 12ന് താലപ്പൊലിയോടുകൂടി വട്ടുകളംകവലയില്‍നിന്ന് ആറാട്ട് എതിരേല്‍പ്പ്, 2ന് ഭദ്രാദേവിയെകൂടെക്കൂട്ടി എഴുന്നള്ളത്ത്, സേവ തിരുമുമ്പില്‍ പറ, പഞ്ചവാദ്യം, വലിയകാണിക്ക, കര്‍പ്പൂരാരാധന, കൊടിയിറക്ക് എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.