കാശ്മീരില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

Saturday 5 May 2012 1:03 pm IST

ജമ്മുകാശ്‌മീര്‍: വടക്കന്‍ കാശ്‌മീരില്‍ ബരാമുള്ള ജില്ലയില്‍ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്റെ രണ്ട് ഒളിപ്പോരാളികള്‍ കൊല്ലപ്പെട്ടു. നിഹാല്‍പൊര ഗ്രാമത്തില്‍ ഒളിച്ചിരുന്ന ഭീകരരെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിന്‌ ശേഷമാണ്‌ സുരക്ഷാസേന വധിച്ചത്‌. സംഭവസ്ഥലത്ത്‌ നിന്ന്‌ ഭീകരരുടേതെന്നെ്‌ കരുതുന്ന എ.കെ വിഭാഗത്തില്‍ പെടുന്ന രണ്ട്‌ തോക്കുകള്‍ കണ്ടെടുത്തതായി പോലീസ്‌ പറഞ്ഞു. 29 രാഷ്ട്രീയ റൈഫിള്‍സും സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും (എസ്ഒജി) സംയുക്തമായാണു പ്രദേശത്തു തെരച്ചില്‍ നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.