കണ്ണൂര്‍: ടൗണില്‍ ആര്‍എസ്എസ് പ്രവര്ത്തകന് നേരെ സിപിഎം വധശ്രമം. ഇന്നലെ രാത്രി എട്ടോടെയാണ് ആര്‍എസ്എസ് പ്രവര്ത്തകന് അര്‍ജ്ജുനെ വധിക്കാന്‍ ആറംഗ സിപിഎം സംഘം ശ്രമിച്ചത്. പാറക്കണ്ടി വ്യാപാരഭവന് സമീപം മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാന്‍ എത്തിയതായിരുന്നു അര്ജ്ജുന്.
സിപിഎം ക്രിമിനല്‍ സംഘത്തില്‍പ്പെട്ട ജിതിന്, നിഖില്‍, ജാസിര്‍, മുശു എന്ന ജിതിന്, ശ്രീയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് മാരകായുധങ്ങളുപയോഗിച്ച് അക്രമിച്ചത്. തലയ്ക്കും കൈക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ അര്‍ജ്ജുനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: