ശ്രീനാരായണ ദര്‍ശന പഠനസെമിനാര്‍

Sunday 22 January 2017 1:39 am IST

തലശ്ശേരി: ന്യൂമാഹി പുന്നോല്‍ ആച്ചുകുളങ്ങര ശ്രീനാരായണ മഠത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ സാംസ്‌കാരിക കേന്ദ്രം വ്യക്തിത്വവികസന പഠനകേന്ദ്രം തുടങ്ങുന്നു.ഇതിന്റെ ഭാഗമായി വ്യക്തിത്വ വികസനവും ശ്രീനാരായണ ദര്‍ശനവും എന്ന വിഷയത്തില്‍ 22 ന് സെമിനാര്‍ നടക്കും.രാവിലെ 10ന് ഡോ.വി.രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മാഹിയില്‍ സൗജന്യപൊങ്കല്‍ ആഘോഷ കിറ്റ് തലശ്ശേരി: പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി പുതുച്ചേരി സര്‍ക്കാര്‍ മാഹിയിലെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഓരോ കിലോ വീതം പച്ചരി,പഞ്ചസാര,അരകിലോ വീതം വെല്ലം, തുവര,ഉഴുന്ന്,ചെറുപയര്‍ പരിപ്പുകള്‍, 25 ഗ്രാം വീതം ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ്, 10 ഗ്രാം ഏലക്കായ എന്നിവ റേഷന്‍കടകള്‍ മുഖേന സൗജന്യമായി വിതരണം ചെയ്യുന്നതാണെന്ന് റീജനല്‍ അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.