കണ്ണൂര്‍: റിപ്പബ്ലിക് ദിനപരേഡിലും അതിനു മുന്നോടിയായി നടക്കുന്ന റിഹേഴ്സലുകളിലും പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസ്സുകളില്‍ യാത്രാ ഇളവ് അനുവദിക്കണമെന്ന് ആര്.ടി.ഒ അറിയിച്ചു. 22, 23, 24 തീയതികളില്‍ വൈകീട്ട് 3.30ന് പോലീസ് പരേഡ് ഗ്രൗണ്ടിലാണ് പരേഡിന്റെ റിഹേഴ്സല്‍ നടക്കുക.
റിപ്പബ്ലിക്ദിന പരേഡിന്റെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ വകുപ്പ് തലവന്മാരുടെ യോഗം വിലയിരുത്തി.
26ന് രാവിലെ നടക്കുന്ന സെറിമോണിയല്‍ പരേഡില്‍ കെഎപി നാലാം ബറ്റാലിയന്, സായുധ പോലിസ്, ലോക്കല്‍ പോലിസ് (പുരുഷന്-വനിത), എക്സൈസ്, ഫോറസ്റ്റ്, ജയില്‍, ഫയര്‍ ആന്റ് റെസ്ക്യൂ എന്നിവയുടെ ഓരോ പ്ലറ്റൂണുകള്‍, എന്‍.സി.സി, സ്കൗട്ട്സ്&ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് എന്നിവയുടെ ഏഴ് വീതം പ്ലാറ്റൂണുകള്‍, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റിന്റെ രണ്ട് പ്ലാറ്റൂണുകള്‍ എന്നിവ അണിനിരക്കും. പരേഡില്‍ വിവിധ വകുപ്പുകള്‍ നിശ്ചല ദൃശ്യങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: