മനില: കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) ഗവര്‍ണര്‍ ബോര്‍ഡ് പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മനിലയില്‍ നടന്ന ഗവര്‍ണര്‍മാരുടെ 45മതു വാര്‍ഷിക സമ്മേളനത്തിലാണ് പ്രണബിനെ തെരഞ്ഞെടുത്തത്. സ്ഥാനലബ്ദിയെ ഇന്ത്യ സന്തോഷത്തോടെ അംഗീകരിക്കുന്നതായി മുഖര്‍ജി പറഞ്ഞു.
അടുത്തവര്‍ഷം ന്യൂദല്‍ഹിയില്‍ വച്ചാണ് എ.ഡി.ബി യുടെ 46-മത് സമ്മേളനം നടക്കുന്നത്. ഇന്ത്യ വളരെയധികം സന്തോഷത്തോടെ ഈ സ്ഥാനം അംഗീകരിക്കുന്നു എന്ന് പ്രണബ് മുഖര്‍ജി എ.ഡി.ബി ഗവര്‍ണ്ണര്‍മാരുടെ നാല്‍പ്പത്തിയഞ്ചാം സമ്മേളനത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ വച്ച് പറഞ്ഞു.
1966ലാണ് ഇന്ത്യ എ.ഡി.ബിയില്‍ അംഗമാകുന്നത്. 67 രാജ്യങ്ങള്‍ അംഗങ്ങളായ എ.ഡി.ബിയില്‍ 48 എണ്ണം ഏഷ്യന്‍ രാജ്യങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: