ലാല്‍ കെയെര്‍സ് ബഹ്റൈന്‍ കലണ്ടര്‍ ഗായിക ശ്രേയ പ്രകാശനം ചെയ്തു

Sunday 22 January 2017 5:21 pm IST

ബഹ്റൈന്‍:ബഹ്റൈന്‍ ലാല്‍ കെയെര്‍സ് & മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റിന്റെ 2017 ലെ കലണ്ടര്‍ പ്രകാശനം ചെയ്തു. മലയാള സിനിമാ ഗാനരംഗത്ത് 2015 ലെ കേരള സംസ്ഥാന സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടിയ കൊച്ചു ഗായിക ശ്രേയ ജയദീപ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ബഹ്റൈന്‍ ലാല്‍ കെയെര്‍സ് 2016 ല്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇവന്റ് കോ ഓര്‍ഡിനേറ്റര്‍ മുരളീധരന്‍ പള്ളിയത്ത്, ബഹ്റൈന്‍ ലാല്‍ കെയെര്‍സ് സെക്രെട്ടറി ഫൈസല്‍ എഫ് എം, ട്രെഷറര്‍ ഷൈജു, വൈസ് പ്രസിഡന്റ് പ്രജില്‍ പ്രസന്നന്‍, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങളായ ജ്യോതിഷ് പണിക്കര്‍, അരുണ്‍, അനു കമല്‍, രാജേഷ്, തോമസ് ഫിലിപ്പ്, സുജീഷ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.