കൊടും വേനലില്‍ കേരളത്തിലെ മിക്കനദികളും വരണ്ടുണങ്ങിയപ്പോള്‍ കണ്ണൂരില്‍ നിളയും കബനിയും പമ്പയും നിറഞ്ഞു കവിഞ്ഞു, ഭവാനിയില്‍ രാഗവസന്തം പെയ്തിറങ്ങി.
57-ാംമത് സംസ്ഥാന കലോത്സവത്തിന്റെ വേദികള്‍ക്ക് കേരളത്തിലെ നദികളുടെ പേരാണ് നല്‍കിയിരുന്നത്. വറ്റിവരണ്ടുകൊണ്ടിരിക്കുന്ന പുഴകളെ ഓര്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കലോത്സവ വേദികള്‍ക്ക് ഈ പേരുകള്‍ നല്‍കിയത്. എന്നാല്‍ പുഴകളില്‍ ജലസമൃദ്ധി ഉണ്ടായില്ലങ്കിലും കലോത്സവ വേദികളിലേക്ക് ജനം സമൃദ്ധിയായി ഒഴുകിയെത്തിയിരുന്നു.
പരാതികളും പരിഭവങ്ങളുമേറെ ഉണ്ടായിരുന്നുവെങ്കിലും വിവിധ ജില്ലകളില്നിന്നെത്തിയവരും കണ്ണൂരിലെ ജനങ്ങളും ഒന്നിച്ച് ആവേശത്തോടെയാണ് അവിസ്മരണീയമാക്കിയത്. ഈ ഒത്തുചേരല്‍ വഴി സൗഹൃദം പുതുക്കാനും പുതിയ ചങ്ങാത്തം സ്ഥാപിക്കാനും കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: