രണ്ട് കേസുകളിലായി ബംഗാളിയടക്കം മൂന്ന് പേര്‍ കഞ്ചാവുമായി പിടിയില്‍

Sunday 22 January 2017 9:56 pm IST

ബോഡിമെട്ട്: എക്‌സൈസ് നടത്തിയ സംയുക്ത പരിശോധനയില്‍ രണ്ട് കേസുകളിലായ മൂന്ന് പേര്‍ കഞ്ചാവുമായി പിടിയില്‍. ആദ്യകേസില്‍ തമിഴ്‌നാട് മധുര ഉസുലാംപെട്ടി സ്വദേശി മുത്തുപാണ്ടി (23) ഇയാളുടെ സുഹൃത്തും പഞ്ചിമബംഗാള്‍ സ്വദേശിയുമായ ഉത്സാത് (29) എന്നിവരാണ് ഇന്നലെ 4.30യോടെ പിടിയിലായത്. ഇരുവരും കോട്ടയത്തെ റബ്ബര്‍ കമ്പനിയിലെ തൊഴിലാളികളാണ്. 100 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. രണ്ടാമത്തെ കേസില്‍ ഉടുമ്പന്‍ച്ചോല ബൈസണ്‍വാലി കോതമേട് ഒറ്റമരം അരുള്‍മണി (19) ആണ് പിടിയിലായത്. വൈകിട്ട് 5.30യോടെയായിരുന്നു 20 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഇരു കേസുകളിലും സ്വന്തം ഉപയോഗത്തിനായി തേനിയില്‍ നിന്നും കഞ്ചാവ് വാങ്ങി കടത്തുകയായിരുന്നു എന്നാണ് മൊഴി നല്‍കിയിര ിക്കുന്നത്. അടിമാലി നര്‍ക്കോട്ടിക് സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ സി കെ ജനീഷ്, ബോഡിമെട്ട് എക്‌സൈസ് ചെക്ക്‌പോസ്റ്റ് പ്രവന്റീവ് ഓഫീസര്‍ ശ്രീകുമാര്‍ ഉദ്യോഗസ്ഥരായ സുരേഷ്‌കുമാര്‍, അനീഷ്, ജലീല്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.