അപകടക്കെണിയൊരുക്കി ട്രാന്‍സ്‌ഫോര്‍മര്‍

Sunday 22 January 2017 11:24 pm IST

വിഴിഞ്ഞം: ഉച്ചക്കട - പുലിയൂര്‍കോണം പമ്പ്ഹൗസ് റോഡിലെ ട്രാന്‍സ്‌ഫോര്‍മര്‍ അപകടകെണിയൊരുക്കുന്നു. ആളൊഴിഞ്ഞ റോഡിലെ വളവിലാണ് ഈ ട്രാന്‍സ്‌ഫോര്‍മര്‍ എന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. സ്‌കൂളുകളിലേക്ക് പോകുവാനായി വാഹനങ്ങളെ ആശ്രയിക്കാന്‍ പ്രധാന റോഡില്‍ എത്തേണ്ട വഴിയാണിത്. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതുവഴിയാണ് കടന്നു പോകുന്നത്. ചെറിയ കുട്ടികള്‍ക്ക് പോലും തൊടാന്‍ കഴിയുന്ന ഉയരത്തിലാണ് ഫ്യൂസുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഫ്യൂസുകളില്‍ പലതിനും ഫ്യൂസ് ക്യാരിയറുകളുമില്ല. ഫ്യൂസ് കെട്ടിയിരിക്കുന്ന കമ്പികള്‍ പൂര്‍ണ്ണമായും പുറത്തിരിക്കുന്ന അവസ്ഥയിലാണ്. ഇവ സംരക്ഷിക്കുന്നതിനായി ഇരുമ്പ് വലകള്‍ സ്ഥാപിക്കണമെന്ന് നിയമം അനുശാസിക്കുമ്പോഴും അത് പാലിക്കപ്പെട്ടിട്ടില്ല. ട്രാന്‍സ്‌ഫോര്‍മറുകളുടെ ചുറ്റും വേലികള്‍ സ്ഥാപിക്കാറുണ്ടെങ്കിലും ഇവിടെ അതും നടപ്പിലാക്കിയിട്ടില്ല. റോഡിനോട് വളരെ ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന ഇവിടെ വലിയ സുരക്ഷാ ഭീഷണിയാണ് നിലനില്‍ക്കുന്നത്. അധികാരികള്‍ക്ക് പല തവണ മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും ബന്ധപ്പെട്ടവര്‍ അനങ്ങി യിട്ടില്ല. ഈ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതി ചെയ്യുന്നത് തന്നെ ഒരു വളവിലാണ് എന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. കൂടാതെ പ്രധാന റോഡില്‍ നിന്നും ഇവിടേക്ക് എത്തുന്ന റോഡിന്റെ ഈ ഭാഗത്ത് ഇറക്കവുമാണ്. ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇതിനോട് ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന സ്ട്രീറ്റ് ലൈറ്റ് പലപ്പോഴും പ്രകാശിക്കാറുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.