പാലം അപകടാവസ്ഥയില്‍

Sunday 22 January 2017 11:27 pm IST

പാറശ്ശാല: തിരുവനന്തപുരം നാഗര്‍കോവില്‍ ദേശീയ പാതയിലെ പരശുവയ്ക്കല്‍ ജംഗ്ഷന് സമീപത്തെ തോട്ടിലെ പാലം അപകടാവസ്ഥയില്‍. പാലത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ പുറത്തു കാണുന്ന നിലയിലായിട്ടും അധികൃതര്‍ കണ്ടിെല്ലന്ന ഭാവത്തിലാണ്. ദേശീയപാത കടന്നു പോകുന്നിടത്തെ കല്ലുപാലം തോടിനു കുറുകെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മ്മിച്ച പാലത്തിന്റെ അടിഭാഗമാണ് അടര്‍ന്നു പോയി തുടങ്ങിയത്. ദിവസേന ആയിരത്തില്‍പ്പരം ചെറുതും വലുതുമായ വാഹനങ്ങളും അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളും ഈ പാലത്തിലുടെയാണ് കടന്നു പോകുന്നത്. നാല്‍പ്പത് വര്‍ഷത്തിലേറെ പഴക്കമുള്ളതാണീ പാലം. പാലത്തിന്റെ അടിഭാഗം ഇളകിയത് അപകട ഭീതി കൂട്ടുകയാണ്. പാലത്തിലെ അടിഭാഗത്തെ കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തെ കമ്പികള്‍ ദ്രവിച്ച നിലയിലാണ്. പാലം നിര്‍മ്മിച്ചപ്പോള്‍ സമീപത്ത് നിരത്തിയ കരിങ്കല്ലുകള്‍ മഴയത്ത് ഒലിച്ചുപോയിട്ടുണ്ട്. ഇതും അപകട ഭീഷണിയാണ്. ഇത്രയേറെ അപകട സ്ഥിതി ഉണ്ടായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കില്ലെന്ന് ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.