പിലാത്തറ: മാതമംഗലം നീലിയാര്‍ ഭഗവതി ക്ഷേത്ര കളിയാട്ടം ഫെബ്രുവരി നാലു മുതല്‍ എട്ടുവരെ നടക്കും. നാലിന് വൈകീട്ട് നാലു മണിക്ക് ശിങ്കാരിമേളത്തോടെ കലവറ നിറയ്ക്കല്‍ ഘോഷയാത്ര, ആറു മണിക്ക് മെഗാതിരുവാതിര രാത്രി ഏഴിന് കളിയാട്ട ആരംഭം. അഞ്ചിന് രാത്രി വെള്ളാട്ടങ്ങള്‍, എട്ടു മണിക്ക് ഗാനമേള.ആറിനും ഏഴിനും പുലര്‍ച്ചെ ഊര്‍പ്പഴശി, വേട്ടക്കൊരുമകന്‍ തെയ്യങ്ങള്‍, ഒമ്പതു മണിക്ക് നീലിയാര്‍ ഭഗവതിയുടെ പുറപ്പാട് എന്നിവയുണ്ടാകും.ഏഴിന് വൈകിട്ട് ആറുമണിക്ക് മേലേരിക്ക് തീ പകരല്‍, തോറ്റങ്ങള്‍, എട്ടിന് പുലര്‍ച്ചെ നാലുമണിക്ക് ഊര്‍പ്പഴശി, വേട്ടക്കൊരുമകന്‍ തെയ്യങ്ങള്‍ അഞ്ചു മണിക്ക് തീച്ചാമുണ്ഡിയുടെ അഗ്നിപ്രവേശനം 12 മണിക്ക് നീലിയാര്‍ ഭഗവതിയുടെ തിരുമുടി നിവരല്‍, അന്നദാനം എന്നിവയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: