മട്ടന്നൂര്‍: താഴെ പഴശ്ശി ദേവര്കാടിലെ സൗപര്‍ണ്ണികയില്‍ പ്രേമവല്ലിയുടെ മകന് എ.രാജേഷിന്റെ ചികിത്സയ്ക്കായി മട്ടന്നൂരിലെ ഓട്ടോ തൊഴിലാളികള്‍ സര്‍വ്വീസ് നടത്തി.
വൃക്ക രോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലിരിക്കെ ഇപ്പോള്‍ കീമോ തെറാപ്പിയും ചെയ്യേണ്ടിവന്നതോടെ ദിനംപ്രതി മരുന്ന് വാങ്ങാന്‍ വന്‍തുക വേണ്ടിവന്ന സാഹചര്യത്തില്‍ കുടുംബം പ്രതിസന്ധിയിലായി. നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി ഉണ്ടാക്കി നിരവധി തവണ കുടുംബത്തെ സഹായിച്ചെങ്കിലും പണം തികയാത്ത അവസ്ഥയാണ്. തുടര്‍ന്നാണ് മട്ടന്നൂരിലെ അഞ്ച് ഓട്ടോ തൊഴിലാളികള്‍ ഇന്നലെ കാരുണ്യ സര്‍വ്വീസ് നടത്തിയത്.
ഓട്ടോ െ്രെഡവര്‍മാരായ കെ.സജിത്ത്, എം.കെ.ധനേഷ്, ടി.കെ. ശരത്ത്, ടി.വി.ഷിവില്‍, കെ. വിജില്‍, വി.എം.നിജീഷ് എന്നിവരാണ് തങ്ങളുടെ ഓട്ടോറിക്ഷകള്‍ രാജേഷിനെ സഹായിക്കുന്നതിനു വേണ്ടി സര്‍വ്വീസ് നടത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇത്തരത്തില്‍ ദേവാഞ്ജന എന്ന വിദ്യാര്‍ത്ഥിയുടെ ചികിത്സയ്ക്കായും ഇവര്‍ സര്‍വ്വീസ് നടത്തിയിരുന്നു. രാജേഷിനെ സഹായിക്കുന്നതിനായി പഴശ്ശി സര്‍വ്വീസ് സഹകരണ ബാങ്കില്‍ രാജേഷ് ചികിത്സാ സഹായ കമ്മിറ്റിയുടെ പേരില്‍ 7027/17 എന്ന അക്കൗണ്ട് എടുത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: