സര്‍വാക്: പരിക്കില്‍ നിന്ന് മുക്തയായി സൈന നേവാളിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മലേഷ്യ മാസ്റ്റേഴ്സ് ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ കിരീടം സൈന സ്വന്തമാക്കി. ഫൈനലില്‍ തായ്ലന്‍ഡിന്റെ കൗമാര താരം പോണ്‍പാവീ ചോചുവോങ്ങിനെ കീഴടക്കി (22-20, 22-20). മത്സരം 46 മിനിറ്റില്‍ അവസാനിച്ചു.
ലോക റാങ്കിങ്ങില്‍ പത്തിലുള്ള സൈനയ്ക്കെതിരെ നന്നായി പൊരുതി തായ് താരം. ആദ്യ ഗെയിമില്‍ 11-5, 13-10 നിലകളില്‍ മുന്നില്‍ നിന്ന ശേഷമാണ് ചോചുവോങ് ഗെയിം കൈവിട്ടത്. രണ്ടാമത്തേതില്‍ 3-0ന് ലീഡ് നേടിയ തായ് താരം 8-8, 11-11 നിലകളില്‍ ഒപ്പമെത്തി. ഒടുവില്‍ പരിചയസമ്പത്തിന്റെ കരുത്തില്‍ സൈന മത്സരം സ്വന്തമാക്കി.
കരിയറിലെ 23ാം കിരീടമാണ് സൈനയുടേത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയ ശേഷമുള്ള ആദ്യത്തേതും. റിയൊ ഒളിമ്പിക്സിനിടെ കാല്‍മുട്ടിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കു വിധേയയായ ശേഷമുള്ള സൈനയുടെ ഉജ്ജ്വല തിരിച്ചുവരവ് കൂടിയാണിത്. 2011ല്‍ ഫൈനല്‍ വരെയെത്തിയതാണ് മലേഷ്യയില്‍ സൈനയിടെ മികച്ച നേട്ടം. 2013, 2016 വര്‍ഷങ്ങളില്‍ പി.വി. സിന്ധുവാണ് ഇവിടെ കിരീടം ചൂടിയത്. റിയൊയില്‍ വെള്ളി നേടി മുന്നിരയിലേക്കുയര്ന്ന സിന്ധുവിന്റെ നിഴലില്‍ നിന്ന് മുക്തി നേടാനും ജയം സൈനയെ തുണയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: