നാളെ സ്വകാര്യബസ് പണിമുടക്ക്

Monday 23 January 2017 3:20 pm IST

തിരുവനന്തപുരം : ബസ് ചാര്‍ജ് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നാളെ സ്വകാര്യബസ്സുകള്‍ പണിമുടക്കും. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി 24 ന് സൂചനാ പണിമുടക്ക് നടത്തുന്നത്. മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് രണ്ടു രൂപയാക്കുക, വര്‍ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. നേരത്തെ ആ മാസം 19 ന് സൂചനാ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചെങ്കിലും, സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്നത് പരിഗണിച്ച്‌ സൂചനാ പണിമുടക്ക് 24 ലേയ്ക്ക് മാറ്റുകയായിരുന്നു. ആവശ്യങ്ങളില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ബസുടമകളുടെ സംഘടന വ്യക്തമാക്കി. വിഷയത്തില്‍ ഗതാഗതമന്ത്രി എകെ ശശീന്ദ്രനുമായി ബസുടമകള്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും ഇപ്പോള്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാകില്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.