രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്

Monday 23 January 2017 3:56 pm IST

ന്യൂദല്‍ഹി: കല്‍ക്കരി അഴിമതി കേസില്‍ സിബിഐ മുന്‍ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്. അഴിമതി കേസ് അന്വേഷണത്തില്‍ രഞ്ജിത് സിന്‍ഹ സ്വാധീനം ചെലുത്തിയെന്ന പരാതിയിലാണ് മുന്‍ സിബിഐ ഡയറക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപച്ചത്. കല്‍ക്കരി കുംഭകോണത്തില്‍ പ്രതികളെ സഹായിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഒരു പ്രത്യേക സംഘം സിബിഐ ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച്‌ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അധികാര ദുര്‍വിനിയോഗത്തിനെതിരെ വ്യാപകമായ പരാതിയാണ് സിന്‍ഹക്കെതിരെ ഉണ്ടായിട്ടുള്ളത്. 2014 ഡിസംബറിലാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും സിന്‍ഹ വിരമിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.