കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഒരു കണ്ണൂര്‍ ലോബി പ്രവര്‍ത്തിക്കുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. പിണറായിയുടെ വാക്കും പ്രവൃത്തിയും ഈ സംഘം അസ്ഥിരപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ സമാധാന സമ്മേളനം വിളിച്ചു ചേര്‍ത്തതിന് തൊട്ടുപിന്നാലെ കൊലപാതകങ്ങള്‍ നടന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ സിപിഎം സ്ത്രീയെ ചുട്ടുകൊന്ന സംഭവം വരെ പാലക്കാട്ട് ഉണ്ടായെന്നും കൃഷ്ണദാസ് കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സിപിഎം നടത്തുന്ന അക്രമങ്ങളെക്കുറിച്ച് പിണറായി വിജയന് നിലപാട് വ്യക്തമാക്കണം. സംസ്ഥാനത്തെ പോലീസ് വേട്ടക്കാര്‍ക്കൊപ്പമാണ് നില്‍ക്കുന്നത്. 1957ന് സമാനമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: