ബീദ്: കോണ്‍ഗ്രസ് നേതാവ് അഭിഷേക്മനു സിങ്ങ്വി കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ തൂക്കിലേറ്റണമെന്ന് അണ്ണാ ഹസാരെ അടുത്തിടെ സിങ്ങ്വിയുമായ ബന്ധപ്പെട്ട സിഡി വിവാദത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഹസാരെ.
മഹാരാഷ്ട്രയില്‍ ശക്തമായ ലോകായുക്താ സംവിധാനം നടപ്പിലാക്കുവാന്‍ സംസ്ഥാന വ്യാപകമായി സന്ദര്‍ശനം നടത്തുകയാണ് അണ്ണാ ഹസാരെ. സിഡി വിവാദമായതോടെ സിങ്ങ്വി കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവച്ചിരുന്നു. സിഡി വ്യാജമാണെന്നും സിങ്ങ്വി അവകാശപ്പെട്ടിരുന്നു. ശക്തമായ ലോക്പാല്‍ ബില്‍ വരുന്നതോടെ അഴിമതി ചെയ്യുന്നവര്‍ ജയിലിലേക്ക് പോകുമെന്നും ഹസാരെ പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ സ്വത്ത് വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: