റിയാദ്: സൗദി അറേബ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് 69 പാക്കിസ്ഥാനികള്‍ അറസ്റ്റിലായിയെന്ന് റിപ്പോർട്ട്. സൗദി ഗസറ്റാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ഒരു പാക് യുവതിയും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഫാത്തിമ റമദാന് ബലൂച്ചി മുറാദാണ് തന്റെ സൗദി ഭര്‍ത്താവിനൊപ്പം അറസ്റ്റിലായിരിക്കുന്നത്. അല്‍ നസീം ജില്ലയിലെ അപാര്‍ട്ട്മെന്റില്‍ നിന്നുമാണ് ഇരുവരേയും പോലീസ് പിടികൂടിയത്.
5,085 വിദേശികള്‍ തീവ്രവാദ കേസുകളില്‍ അകപ്പെട്ട് അഞ്ചോളം ജയിലുകളിലായി കഴിയുന്നുണ്ട്. നാൽപത് രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: