കളിയാട്ട മഹോത്സവം ഇന്ന് മുതല്‍

Monday 23 January 2017 6:44 pm IST

തളിപ്പറമ്പ്: തളിപ്പറമ്പ് പട്ടുവം കൂത്താട്ട് ശ്രീ മടയില്‍ ഭഗവതിക്ഷേത്ര കളിയാട്ട മഹോത്സവം ഇന്ന് മുതല്‍ 25 വരെ നടക്കും. ഇന്ന് വൈകുന്നേരം 3 മണിക്ക് പട്ടുവം കുഞ്ഞിമതിലകം ക്ഷേത്രത്തില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും. തുടര്‍ന്ന് രാത്രി 7 മണിക്ക് ധര്‍മ്മദൈവം, 7.30 ന് വിഷ്ണമൂര്‍ത്തിയുടെ വെള്ളാട്ടം, 9 മണിക്ക് കാഴ്ചവരവ്, 12 മണിക്ക് നൗഗകന്യ, പുലര്‍ച്ചെ 1.30 ന് മരുതിയോടന്‍ ഗുരുക്കള്‍, 4.30 ന് മടയില്‍പോതി, 8 മണിക്ക് ഗുളികന്‍, പൊട്ടന്‍ദൈവം, തുടര്‍ന്ന് കുറത്തി, മടയില്‍ ചാമുണ്ഡി, പാതാളമൂര്‍ത്തി, മടയില്‍ ഭഗവതി എന്നീ തെയ്യക്കോലങ്ങള്‍ ഉണ്ടായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.