തൊടുപുഴ: തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു. ദളിത് വിദ്യാര്‍ഥികളെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
രണ്ടാഴ്ചയായി ലോ അക്കാദമിയില്‍ തുടരുന്ന സമരം പരിഹരിക്കാത്തതിന് വിദ്യാഭ്യാസ പൊതു സെക്രട്ടറിക്കെതിരെയും കേസെടുത്തിട്ടുണ്ട്.തൊടുപുഴയില്‍ നടന്ന സിറ്റിങിനിടെ കമ്മിഷനംഗം പി. മോഹന്‍ദാസാണു കേസെടുത്തത്.
ലോ അക്കാദമിക്കെതിരെ അഭിഭാഷകരുടേയും രക്ഷിതാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ഭാഗത്തു നിന്നും നിരവധി പരാതികളാണ് ലഭിക്കുന്നതെന്ന് കമ്മിഷനംഗം മോഹന്‍ദാസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: