സിപിഎമ്മിന്റേത് സ്ത്രീ വിരുദ്ധ നിലപാട്: ജോര്‍ജ് കുര്യന്‍

Monday 23 January 2017 8:59 pm IST

ആലപ്പുഴ: കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എക്കാലവും സ്ത്രീവിരുദ്ധ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കുര്യന്‍. പാലക്കാട് കഞ്ചിക്കോട് വീട്ടമ്മയെ സിപിഎം അക്രമിസംഘം തീയിട്ട് കൊന്നതില്‍ പ്രതിഷേധിച്ച് മഹിള മോര്‍ച്ച ആലപ്പുഴ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സിവില്‍ സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോര്‍ജ് കുര്യന്‍. സംസ്ഥാന തലം മുതല്‍ ദേശിയ തലം വരെ സ്ത്രീകള്‍ക്ക് യാതൊരു പ്രധാന്യവും നല്‍കാത്ത പ്രസ്ഥാനമാണ് സിപിഎം. വൃന്ദാ കാരാട്ട് യാദൃച്ഛികമായി ദേശിയ തലത്തില്‍ വന്നതാണന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. സാര്‍വ്വദേശീയ തലത്തില്‍ കമ്യൂണിസ്റ്റുകള്‍ക്ക് ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന വനിതകള്‍ ഇല്ലാത്തതും ഇതിന് തെളിവാണ്. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ ലതാ മോഹന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ജനറല്‍ സെക്രട്ടറി അശ്വനിദേവ്, ഗീതാ രാംദാസ്, റ്റി. സജീവ് ലാല്‍, കെ.ജി. കര്‍ത്താ, എം.വി. ഗോപകുമാര്‍, ജി. വിനോദ് , ശോഭന, മിനിബിജു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.