ചേര്‍ത്തല: ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ഉണ്ടാക്കിയ വ്യാജരേഖ കേരള സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഭാരതീയ വിചാര കേന്ദ്രം സ്ഥാനീയ സമിതി യോഗം ആവശ്യപ്പെട്ടു. ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ കലണ്ടറിലെ ഗുരുവിന്റെ കത്തും ഒപ്പും വ്യാജമായി ഉണ്ടാക്കിയതാണെന്നും ഇത് പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പ് പറയണമെന്നും, ദളിതര്‍ക്കു പിന്നോക്ക വിഭാഗങ്ങള്‍ക്കും നേരെ സിപിഎം നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു ഉദ്ഘാടനം ചെയ്തു. ഭാര്ഗവന് ചക്കാല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഡോ.ബി. രാധാകൃഷ്ണപിള്ള, കൃഷ്ണപ്രസാദ്, ശ്യാമപ്രസാദ്, ബാലഗോപാല്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി ഭാര്ഗവന് ചക്കാല (പ്രസിഡന്റ്), കൃഷ്ണപ്രസാദ് (സെക്രട്ടറി, ശ്യാമപ്രസാദ് (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: