യുവമോര്‍ച്ച എഫ്‌സിഐ ഗോഡൗണ്‍ മാര്‍ച്ച് ഇന്ന്

Monday 23 January 2017 8:18 pm IST

ആലപ്പുഴ: പാവപ്പെട്ടവര്‍ക്ക് അരി നിഷേധിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനദ്രോഹ നയത്തിനെതിരെ യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ആലപ്പുഴ എഫ്‌സിഐ ഗോഡൗണിലേക്ക് മാര്‍ച്ച് നടത്തി അരി പിടിച്ചെടുക്കല്‍ സമരം നടത്തും. ഇന്ന് രാവിലെ പത്തിന് ടൗണില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആവശ്യത്തിലധികം അരി നല്‍കിയിട്ടും അത് ജനങ്ങള്‍ക്ക് വിതരണം ചെയ്യാതെ എഫ്‌സിഐ ഗോഡൗണില്‍ കെട്ടിക്കിടക്കുകയാണ്. യുവമോര്‍ച്ച നടത്തുന്ന സമരത്തിന്റെ ഭാഗമായി എഫ്‌സിഐ ഗോഡൗണില്‍ നിന്ന് അരി പിടിച്ചെടുക്കും. ഫെബ്രുവരി 13ന് എല്ലാ താലൂക്ക് സപ്ലൈ ഓഫീസുകളിലേക്കും മണ്ഡലാടിസ്ഥാനത്തില്‍ മാര്‍ച്ചും നടത്താന്‍ യോഗം തീരുമാനിച്ചു. യോഗം ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്തു യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്. സാജന്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി എം.വി. ഗോപകുമാര്‍, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിമാരായ എച്ച്. ഹര്‍ഷന്‍, അജി ആര്‍. നായര്‍, സംസ്ഥാന കമ്മറ്റിയംഗം സുദീപ് വി. നായര്‍, പ്രമോദ് കാരയ്ക്കാട്ട്, ജി. ശ്യാംകൃഷ്ണന്‍, രഞ്ജിത്ത് കുട്ടനാട്, രഞ്ജിത്ത്, ഹരികൃഷ്ണന്‍, പിയൂഷ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.