സാമ്പത്തിക പ്രതിസന്ധി സഹകരണ സ്പിന്നിങ് മില്‍ അടച്ചു

Monday 23 January 2017 9:42 pm IST

കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് താഴെ ചൊവ്വയിലെ കണ്ണൂര്‍ സഹകരണ സ്പിന്നിങ് മില്‍ അടച്ചിട്ടു. കഴിഞ്ഞ ദിവസം മുതലാണ് കോട്ടന്‍ സ്‌റ്റോക്കില്ലാത്തതിനാല്‍ മില്‍ അടച്ചിട്ടത്. ആഴ്ചയില്‍ ആറു ദിവസം ജോലി ചെയത്‌വര്‍ക്ക് ഇപ്പോള്‍ നാലുദിവസം മാത്രമാണ് ജോലി ഉണ്ടായിരുന്നതെന്നും ഇതും കുറഞ്ഞുവരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും തൊഴിലാളികള്‍ പറയുന്നു.മില്ലില്‍ ആവശ്യമായ കോട്ടണ്‍ സ്‌റ്റോക്കില്ലാത്തതും കോട്ടണ്‍ വാങ്ങാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുമാണ് മില്‍ അടച്ചിടാന്‍ കാരണമായത്. സാമ്പത്തിക മായി തകര്‍ന്നുപോയ മില്ലില്‍ കഴിഞ്ഞ യു.ഡി.എഫ. സര്‍ക്കാര്‍ 15 കോടിയോളം രൂപ പുനരധിവാസത്തിന് നല്‍കിയിരുന്നുവെങ്കിലും അതും കാര്യമായ ഫലം ഉണ്ടാക്കിയില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ഇ.പി. ജയരാജന്‍ വ്യവസായ വകുപ്പുമന്ത്രിയുമായതോടെ മില്ലിന് ഉണര്‍വുണ്ടാകുമെന്ന് ജീവനക്കാള്‍ പ്രതീക്ഷിച്ചിരുന്നു. അതിന് ആവശയമായ പുതിയ പാക്കേജുകളും ജയരാജന്‍ ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ പക്കേജിന് തുടക്കമാകും മുമ്പ് അദ്ദേഹം മന്ത്രി സ്ഥാനത്തുനിന്നും മാറിയതോടെ സ്ഥിതി പഴയനിലയിലായി. സ്ഥാപനത്തിന്റെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മാനേജിങ് ഡയരക്ടറും അസിസ്റ്റന്റ് ഡയരക്ടറുമാണ്. അതിനിടെ തൊഴിലാളികളില്‍ നിന്ന് ഈടാക്കിയ പി.എഫ് വിഹിതം പോലും മാസങ്ങളായി അടച്ചിട്ടില്ലത്രെ. ഈ മില്ലു കൂടാതെ ജില്ലയിലുള്ള മറ്റു മില്ലുകളും പൂട്ടാന്‍ സാധ്യത ഏറെയാണെന്ന് അധികൃതര്‍ വ്യകതമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.